Koduvally: അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു

കൊടുവള്ളിയില്‍ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്. നെല്ലാങ്കണ്ടിയിലെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം.

ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അല്‍പ സമയത്തിനകം മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News