ചരിത്രമെഴുതി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീല്‍; ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രമെഴുതി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് ബാലസാഹെബ് പാട്ടീല്‍. ഈജിപ്റ്റിലെ കെയ്റോയില്‍ നടന്ന ഐഎസ്എസ്എഫ് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് കൗമാര താരമായ രുദ്രാന്‍ക്ഷ് സ്വര്‍ണം നേടിയത്.

ലോക പോരാട്ടത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യന്‍ താരം സുവര്‍ണ നേട്ടത്തിലെത്തുന്നത്. 2006 ന് ശേഷം ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് രുദ്രാന്‍ക്ഷ് സ്വന്തമാക്കി. നേരത്തെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News