Thrissur: കാലുവേദനയുമായി ചികിത്സയ്ക്കെത്തി ഭാര്യ; ഭര്‍ത്താവിന് മദ്യം കുറിച്ച് നല്‍കി ഡോക്ടര്‍, പരാതി

ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിയെ ഡോക്ടര്‍ അധിക്ഷേപിച്ചതായി പരാതി. കാലുവേദനയുമായി എത്തിയ രോഗിയോട് വിശ്രമിക്കരുത് എന്നും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോട് ഭാര്യയുടെ വേദന കാണാന്‍ പറ്റുന്നില്ലെങ്കില്‍ ബാറില്‍ പോയി മദ്യം കഴിക്കൂ എന്നും കുറിപ്പില്‍ നിര്‍ദേശിച്ചതായാണ് മമ്മിയൂര്‍ സ്വദേശിയുടെ ആക്ഷേപം.

ലെറ്റര്‍ പാഡിലാണ് ഇക്കാര്യങ്ങള്‍ എഴുതി നല്‍കിയത്. തൃശൂരിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം.അതേസമയം, സംഭവത്തില്‍ ഡോക്ടറുടെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം രോഗികളെ ചികിത്സിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News