
കിട്ടിയോയെന്ന ചോദ്യം നവ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെ തിരിഞ്ഞ് കുത്തുന്നു. എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാന്‍ വൈകിയപ്പോഴാണ് കിട്ടിയോയെന്ന ചോദ്യവുമായി കോണ്‍ഗ്രസുക്കാര്‍ നവ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. ഇപ്പോള്‍ എല്‍ദോയെ കിട്ടിയോ എന്ന ചോദ്യമാണ് സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്.
എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാന്‍ വൈകിയപ്പോഴാണ് കിട്ടിയോ എന്ന ചോദ്യവുമായി കോണ്‍ഗ്രസുക്കാര്‍ രംഗത്ത് വന്നത്. ക്യത്യമായ അന്വേഷണത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതിയെ പൊലീസ് പിടികൂടുന്നത് വരെ കോണ്‍ഗ്രസുക്കാര്‍ ഈ ചോദ്യം നവ മാധ്യമങ്ങളില്‍ ഉയര്‍ത്തി.
അന്ന് കോണ്‍ഗ്രസുക്കാര്‍ ഉയര്‍ത്തിയ ചോദ്യമാണ് എല്‍ദോസ് കുന്നപ്പള്ളിയിലുടെ കോണ്‍ഗ്രസിനെ തിരിഞ്ഞ് കുത്തുന്നത്. എല്‍ദോയെ കിട്ടിയോ എന്ന ചോദ്യമാണ് സൈബറിടങ്ങളില്‍ നിന്നും ഉയരുന്നത്. എല്‍ദോയെ കാണ്‍മാനില്ല, പീഢനക്കേസ് പ്രതിയെ കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന തരത്തിലാണ് സൈബറിടങ്ങളിലെ പോസ്റ്റുകള്‍. എടാ എല്‍ദോ നീ എവിടാണെന്ന ചോദ്യവും സോഷ്യ മീഡിയയില്‍ ഉയരുന്നുണ്ട്. എ.ജെ.സെന്റര്‍ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ കഴിഞ്ഞ ജൂലൈ 31 ന് കിട്ടിയില്ലെന്ന വി.ടി.ബല്‍റാമിന്റെ എഫ്.ബി. പോസ്റ്റിനടിയില്‍ എല്‍ദോയെ കിട്ടിയോ യെന്ന ചോദ്യങ്ങളാണ് നിറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here