കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി രണ്ടു ദിവസം

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് ഇനി രണ്ടു ദിവസം മാത്രം.അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം തുടരുകയാണ് .

മല്ലികാർജ്ജുൻ ഖാർഗ ഇന്നലെ തമിഴ്നാട്ടിൽ പ്രചാരണം നടത്തിയപ്പോൾ ശശി തരൂർ മധ്യപ്രദേശിലും ബിഹാറിലുമാണ് വോട്ട് തേടിയത്. മധ്യപ്രദേശില്‍ വന്‍ സ്വീകരണമാണ് പിസിസി ശശി തരൂരിന് ഒരുക്കിയത്. പ്രചാരണത്തിനിടെ തരൂരിന് ഇത്തരത്തിൽ ഒരു സ്വീകരണം ആദ്യമായിരുന്നു.അതേസമയം, പ്രചാരണത്തിന്റെ ഭാഗമായി ശശി തരൂർ ഇന്ന് മേഘാലയ സന്ദർശിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News