Eldhose Kunnappilly:എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതി;യുവതി പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ കൈരളി ന്യൂസിന്

കൈരളി ന്യൂസ് എക്‌സ്‌ക്യൂസീവ്;(Eldhose Kunnappillyഎല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയില്‍ യുവതി പറഞ്ഞതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സെപ്തംബര്‍ 14ന് എല്‍ദോസില്‍ നിന്നും മര്‍ദ്ദനമേറ്റ യുവതി 15ന് പുലര്‍ച്ചെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഒ പി ടിക്കറ്റ് പകര്‍പ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു. എല്‍ദോസിന്റെ പിഎ ഡാമി പോളും ചികിത്സ തേടിയതിന് തെളിവുകളും പുറത്തായി. എല്‍ദോസിന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് ഈ തെളിവുകള്‍.

ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. സെപ്തംബര്‍ 14ന് യുവതിക്ക് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയില്‍ നിന്നും മര്‍ദ്ദനമേറ്റു. സെപ്തംബര്‍ 15ന് പുലര്‍ച്ചെ 3.20ന് യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. ഇതിന്റെ തെളിവായ അന്നത്തെ ഒ പി ടിക്കറ്റിന്റെ പകര്‍പ്പാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. ക്രൂരമായി മര്‍ദ്ദിച്ച എല്‍ദോസ് തന്നെ ആശുപത്രിയില്‍ എത്തിച്ചെന്ന് യുവതി മൊഴി നല്‍കിയിരുന്നു.

എല്‍ദോസിന്റെ പിഎ ഡാമി പോള്‍ ചികിത്സ തേടിയതിന്റെ തെളിവുകള്‍ കൂടി പുറത്ത് വന്നിട്ടുണ്ട്. എം എല്‍ എയുടെ വാദങ്ങള്‍ തള്ളുന്നതാണ് ഈ തെളിവുകള്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തന്നെയാണ് ഡാമി പോളും ചികിത്സ തേടിയത്. സെപ്തംബര്‍ 15ന് പുലര്‍ച്ചെ 2.26നായിരുന്നു ഡാമി പോള്‍ ചികിത്സ തേടിയത്. നെഞ്ചു വേദനയ്ക്കായിരുന്നു ചികിത്സ. യുവതിയെ മര്‍ദ്ദിക്കുന്നതിനിടെ ഡാമിക്ക് എല്‍ദോസിന്റെ ചവിട്ടേറ്റെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ഡാമി പോള്‍ ചികിത്സ തേടിയതിലൂടെ ഇതിലും വ്യക്തത വന്നു. ഒളിവിലിരുന്നു ഇരയെയും ഇരയുടെ സുഹൃത്തിനെയും ഭീഷണിപ്പെടുത്തുന്നതടക്കമുള്ള നീക്കങ്ങള്‍ നടത്തുന്ന എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്ക് പുറത്ത് പക്ഷെ കുരുക്ക് മുറുകുന്നു എന്നതാണ് ഓരോ ദിവസവും പുറത്ത് വരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News