Erattupetta:ഈരാറ്റുപേട്ടയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

(Erattupetta)ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മാതാക്കല്‍ കന്നുപറമ്പില്‍ ഷാഹുലിന്റെ മകന്‍ അഫ്‌സല്‍ (15) ആണ് മരിച്ചത്. തൊടുപുഴ റോഡില്‍ ഇളപ്പുങ്കലിനു സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്‌സല്‍ ഒഴുക്കില്‍പ്പെട്ടത്.

ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാര്‍ കാണാന്‍ എത്തിയതായിരുന്നു അഫ്‌സലും അനുജനും സുഹൃത്തും. ആറിന്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അഫ്‌സല്‍ കയത്തില്‍പ്പെടുകയായിരുന്നു.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here