Human Sacrifice:ഷാഫി ബോണ്‍ ക്രിമിനല്‍; മനുഷ്യ ശരീരം കീറിമുറിച്ച് പരിചയമുള്ളയാളെന്ന് പൊലീസ്

(Shafi)ഷാഫി മനുഷ്യ ശരീരം കീറിമുറിച്ച് പരിചയമുള്ളയാളെന്ന് പൊലീസ്. പോസ്റ്റ് മോര്‍ട്ടം ഡോക്ടറുടെ അസിസ്റ്റന്റായും ഷാഫി ജോലി ചെയ്തിട്ടുണ്ട്.

അറവുകാരന്‍ മുറിക്കുന്നതിനേക്കാള്‍ കൃത്യമായി ശരീരം വെട്ടിനുറുക്കിയ ഷാഫി എന്നാല്‍ പൊലീസിന്റെ ചോദ്യംചെയ്യലില്‍ ഒന്നും സമ്മതിച്ചിട്ടില്ല.

ബോണ്‍ ക്രിമിനലിനെപ്പോലെയാണ് ഷാഫിയുടെ പെരുമാറ്റമെന്നും പൊലീസ് പറയുന്നു. ഷാഫിയുടെ മറ്റ് വ്യാജ എഫ് ബി അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Elanthoor:നരബലി നടന്ന ഇലന്തൂരില്‍ വിശദപരിശോധനയ്ക്ക് അന്വേഷണ സംഘം

നരബലി നടന്ന ഇലന്തൂരില്‍(Elanthoor) വിശദപരിശോധനയ്‌ക്കൊരുങ്ങി അന്വേഷണ സംഘം. കേസിലെ പ്രതികളെ തെളിവെടുപ്പിനായി പത്തനംതിട്ട ഇലന്തൂരില്‍ ഇന്ന് എത്തിക്കും.

വൈദ്യന്‍ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക.

കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് സംശയമുള്ളതിനാല്‍ മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News