ശശി തരൂര്‍ വരട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ;പാലക്കാട് മങ്കരയില്‍ ശശി തരൂരിനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്| Shashi Tharoor

(Palakkad)പാലക്കാട് മങ്കരയിലും തരൂരിനായി(Shashi Tharoor)ഫ്‌ളക്‌സ്. മങ്കര കോണ്‍ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തരൂരിനെ പിന്തുണച്ച് ഫ്‌ളക്‌സ് സ്ഥാപിച്ചത്. മങ്കര ജംങ്ഷനിലാണ് ശശി തരൂരിനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

ശശി തരൂര്‍ വരട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ എന്നാണ് ഫ്‌ളക്‌സിലെ വാചകം. AlCC അധ്യക്ഷസ്ഥാനത്തേക്ക് ആരെ പിന്തുണക്കുമെന്ന കാര്യത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ മനസ്സു തുറന്നിട്ടില്ല. ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യത്തില്‍ ഇതുവരെ മനസ്സു തുറന്നിരുന്നില്ല.

പാലക്കാട്ടുകാരനായ എഐസിസി അധ്യക്ഷന്‍ വരണമെന്ന ആഗ്രഹം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം വഹിച്ച ഏക മലയാളിയായ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ നാടായ മങ്കരയിലാണ് ഇതേ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനു വേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതെന്ന പ്രത്യേകതയുമുണ്ട്. നിലവിലെ ഭാരവാഹികളില്‍ ചിലരാണ് മങ്കരയിലെ കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ ഫ്‌ലക്‌സ് സ്ഥാപിച്ചതെന്നാണ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here