ADVERTISEMENT
അട്ടപ്പാടി മധു വധക്കേസ് 108,109,110 സാക്ഷികളായ പി.ജി.ഡോളി,സി.കെ.നൗഷാദ്, പ്രസാദ് വർക്കി എന്നിവരുടെ വിസ്താരം പൂർത്തിയായി. കേസിലെ നിർണായക സാക്ഷിയാണ് സംഭവം നടക്കുമ്പോൾ എഎസ്ഐ ആയിരുന്ന പ്രസാദ് വർക്കി.
മധു കൊല്ലപ്പെട്ട ദിവസം മുക്കാലിയിൽ നിന്ന് ഏഴു പേരുടെ വിവരങ്ങൾ ശേഖരിക്കുകയും, മധുവിനെ പോലീസ് ജീപ്പിൽ കയറ്റുകയും, അവശനെന്ന് ബോധ്യപ്പെട്ട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചതും, തുടർന്ന് മധു മരണപ്പെട്ടന്ന വാർത്ത ആരോഗ്യ കേന്ദ്രം അധികൃതരിൽ നിന്ന് സ്ഥിരീകരിക്കുകയും ചെയ്തത് പ്രസാദ് വർക്കിയുടെ നേതൃത്വത്തിലാണ്.
പോസ്റ്റ്മോർട്ടത്തിൽ 44 പരുക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഈ പരുക്കുകൾ ആൾക്കൂട്ട മർദ്ദനത്തിലാവാമെന്നും പോലിസുകാർ മൊഴി നൽകി. മണ്ണാർക്കാട് എസ് സി എസ് ടി കോടതിയിലാണ് വിചാരണ നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.