സ്വർണക്കടത്ത് കേസ് : വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു

സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഉന്നതർക്കെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദവും ഗൂഢലക്ഷ്യവുമാണെന്ന് സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്.

രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിചാരണ മാറ്റരുത്.അസാധാരണ സന്ദർഭങ്ങളിൽ മാത്രമാണ് വിചാരണ മാറ്റുന്നതെന്നും സത്യവാങ്മൂലത്തിൽ.ഇ.ഡി. ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതെ സമയം ഇ.ഡിയെ രൂക്ഷമായി വിമർശിച്ച് ശിവശങ്കറും സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

ഇ.ഡി. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായാണ് പ്രവർത്തിക്കുന്നതെന്നും കേരള സർക്കാരിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇഡി നടത്തുന്നത് എന്നും എം.ശിവശങ്കർ സത്യവാങ്മൂലത്തിൽ.ട്രാൻസ്ഫർ ഹർജി കേന്ദ്രത്തിനെ സന്തോഷിപ്പിക്കാനെന്നും ശിവശങ്കർ സത്യവാങ്മൂലത്തിൽ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News