CPI Party congress | സി പി ഐ 24 ആം  പാർട്ടി കോൺഗ്രസിന്റ പ്രതിനിധി  സമ്മേളനത്തിന് ഇന്ന് തുടക്കം

സി പി ഐ 24 ആം  പാർട്ടി കോൺഗ്രസിന്റ പ്രതിനിധി  സമ്മേളനത്തിന് ഇന്ന് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ പതാക  ഉയരും. പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി ദേശീയ പതാക ഉയർത്തുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

മുതിർന്ന നേതാവ് ആർ.നല്ലകണ്ണ് ദേശീയ പതാകയും മുൻ ജനറൽ സെക്രട്ടറി ഡി.സുധാകർ റെഡ്ഡി പാർട്ടി പതാകയും ഉയർത്തും. ഉത്ഘാടന സമ്മേളനത്തിൽ സീതാറാം യെച്ചുരി, ദിപങ്കർ ഭട്ടാചര്യ,ജി ദേവരാജൻ  എന്നിവർ പങ്കെടുക്കും.

ചൈന അടക്കം  16 വിദേശ രാജ്യങ്ങളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ  ഇത്തവണ  പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്കു ശേഷം കരടു രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ–പ്രവർത്തന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും.തുടർന്ന് 3 ഗ്രൂപ്പുകളായി  തിരിഞ്ഞു ചർച്ചകൾ ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here