എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പീഡനാരോപണം നേരിടുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്  പരിഗണിക്കും. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ല ജഡജി പ്രസുന്‍ മോഹനനാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

തിരുവനന്തപുരത്ത് അധ്യാപികയായി ജോലിയ്തുവരുന്ന ആലുവ സ്വദേശിനിയാണ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തലസ്ഥാനത്തെ ഏഴ് സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നും പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നുമാണ് ഇവര്‍ എംഎല്‍എയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം.

ഇവരുടെ മൊഴി രേഖപ്പെടുത്തി കോവളം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹര്‍ജിയില്‍  ഇന്ന്  ജില്ല ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രതിയും സര്‍ക്കാരും വാദം ബോധിപ്പിക്കാനും സെഷന്‍സ് കോടതി ഉത്തരവിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel