ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോകുന്നത് ആശങ്കാജനകം: സീതാറാം യെച്ചൂരി| Sitaram Yechury

2014 മുതല്‍ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോകുന്നത് ആശങ്കാജനകമെന്ന് സീതാറാം യെച്ചൂരി( Sitaram Yechury). ഇതിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാണ്. മോദി സര്‍ക്കാര്‍ ഇന്ത്യക്ക് ആപത്താണെന്നും അദ്ദേഹം പ്രതികരിച്ചു.

ബിജെപിയുടെ 8.5 വര്‍ഷത്തെ ഭരണം ഇന്ത്യയെ ഇരുട്ടിലേക്ക് തള്ളിയിടുകയാണ്. പിആര്‍ വര്‍ക്കുകളും, നുണ പ്രചാരണങ്ങളും നടത്തിയത് മതിയെന്നും യെച്ചൂരി വിമര്‍ശിച്ചു.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ആറ് സ്ഥാനങ്ങള്‍ താഴേക്ക് പോയി

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ആറ് സ്ഥാനങ്ങള്‍ താഴേക്ക് പോയി. 121 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 107 ആയി. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെ സ്ഥാനം ഇന്ത്യയ്ക്ക് മുകളിലാണ്.

ശ്രീലങ്ക – 64
ബംഗ്ലാദേശ് – 84
പാകിസ്ഥാന്‍ – 99

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് താഴെയുള്ളത്.

അഫ്ഗാനിസ്ഥാന്‍ – 109

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel