Mumbai | നവംബർ മുതൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധം

മുംബൈയിൽ നവംബർ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. നഗരത്തിലെ കാർ യാത്രക്കാർക്ക് സെറ്റ് ബെൽറ്റ് നിർബന്ധമാക്കി. നവംബർ ഒന്നാം തീയതിക്ക് മുൻപ് സെറ്റ് ബെൽറ്റ് ഇല്ലാത്ത വാഹനങ്ങളിൽ ഇവ നിർബന്ധമായും സ്ഥാപിക്കാൻ ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും നിർദ്ദേശം നൽകി.

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് ട്രാഫിക് പോലീസ് അറിയിച്ചത്. കാറിലുള്ള എല്ലാവരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം . മോട്ടോർ വാഹന നിയമത്തിലെ 194(ബി)(2) വകുപ്പ് പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടി കാറിലുണ്ടെങ്കിൽ സുരക്ഷാ ബെൽറ്റും ധരിക്കണം.

ഇല്ലെങ്കിൽ ആയിരം രൂപയാണ് പിഴ. 2020 സെപ്തംബർ 1 ന് മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് തുക 100 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News