AKG Centre attack | എ കെ ജി സെൻ്റർ ആക്രമണം : മുഖ്യപ്രതിയായ ജിതിന്‍ ഉപയോഗിച്ചത് സുഹൈല്‍ ഷാജഹാൻ്റെ ഡ്രൈവറുടെ സ്‌കൂട്ടർ

എ കെ ജി സെൻ്റർ ആക്രമണം കോൺഗ്രസ് ഗൂഡാലോചന .കേസിൽ കൂടുതൽ കോൺഗ്രസ് നേതാക്കളെ പോലീസ് പ്രതി ചേർത്തു .യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ , ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരെയാണ് പ്രതി ചേർത്തത് .

ഗൂഡാലോചനക്കാണ് ക്രൈം ബ്രാഞ്ച് ഇവരെ പ്രതി ചേർത്തത് .ആക്രമണം ആസൂത്രണം ചെയ്തത് സുഹൈൽ ഷാജഹാൻ ആണ്.
മൊഴിയെടുപ്പിന് വിളിപ്പിച്ചതോടെ സുഹൈൽ മുങ്ങി . പിന്നാലെ നവ്യയും ഒളിവിലായി .

മുഖ്യപ്രതിയായ ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാൻ്റെ ഡ്രൈവറുടെ സ്‌കൂട്ടറാണ്. ജിതിന്‍ എകെജി സെന്റര്‍ ആക്രമിച്ചതിന് പിന്നാലെ സ്‌കൂട്ടര്‍ ഓടിച്ച് കഴക്കൂട്ടം ഭാഗത്തേക്ക് പോയത് നവ്യയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ഒന്നാം പ്രതിയായ ജിതിന്‍ പിടിയിലായതിന് പിന്നാലെ ഈ രണ്ട് പ്രതികളും നിലവില്‍ ഒളിവിലാണ്. സുഹൈല്‍ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജിതിൻ്റെ അടുത്ത സുഹൃത്തായ നവ്യ കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആറ്റിപ്ര വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News