ഇന്ന് ലോക വിദ്യാർത്ഥി ദിനം; അബ്ദുൾ കലാമിന്റെ ജന്മവാർഷികദിനം

ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മദിനം ആയ ഒക്ടോബര്‍ 15 എല്ലാ വര്‍ഷവും ലോക വിദ്യാര്‍ത്ഥി ദിനം ആയി ആചരിക്കുകയാണ്.

2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 15 ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത്. ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ 15 ലോക വിദ്യാര്‍ത്ഥി ദിനമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2010 മുതല്‍ ഈ ദിനം വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാന്‍ തുടങ്ങി.

‘പീപ്പിൾസ് പ്രസിഡന്റ്’എന്ന് ജനങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന പ്രശസ്ത എയ്‌റോസ്‌പേസ് ശാസ്ത്രജ്ഞനും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയുമായ ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുകയാണ്.

1931 ഒക്ടോബർ 15 നു ജനിച്ച കലാം , നിരവധി വിദ്യാർത്ഥികൾക്ക് ജീവിതവിജയം നേടാൻ പ്രചോദനമായി. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ചതിനുശേഷം, ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം), ഐഐഎം-ഇൻഡോർ, ഐഐഎം-അഹമ്മദാബാദ് എന്നിവിടങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി.

ജീവിതത്തിന്റെ അവസാന ദിവസം വരെ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം പരിശ്രമിച്ചു. 2015 ജൂലൈയിൽ ഷില്ലോങ്ങിലെ ഐഐഎമ്മിൽ പ്രഭാഷണം നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീഴുകയും 83-ാം വയസ്സിൽ മരിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here