AKG Centre Attack:എ കെ ജി സെന്റര്‍ ആക്രമണ ഗൂഢാലോചന; പ്രതി സുഹൈല്‍ ഷാജഹാന്‍ സുധാകരന്റെ അടുത്ത അനുയായി

(AKG Centre Attack)എ കെ ജി സെന്റര്‍ ആക്രമണ ഗൂഢാലോചനയിലെ പ്രതി സുഹൈല്‍ ഷാജഹാന്‍ സുധാകരന്റെ അടുത്ത അനുയായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ് സുഹൈല്‍ ഷാജഹാന്‍.

മുഖ്യ പ്രതി സുഹൈല്‍ സുധാകരന്റെ പേട്ടയിലെ വസതിയിലെ സ്ഥിരം സന്ദര്‍ശകനാണ്. സുഹൈല്‍ സുധാകരനൊപ്പം നിരവധി യാത്രകളും നടത്തിയിട്ടുണ്ട്.

വിദേശയാത്രയിലും സുധാകരനൊപ്പം സുഹൈല്‍ ഉണ്ടായിരുന്നെ തരത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയെ ആക്രമിച്ച ദിവസവും സുഹൈല്‍ അതേ വിമാനത്തില്‍ ഉണ്ടായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക നവ്യ ടി എന്നിവരാണ് എകെജി സെന്റര്‍ ആക്രമണ ഗൂഢാലോചന കേസില്‍ പുതിയതായി പ്രതി ചേര്‍ക്കപ്പെട്ടത്. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here