നല്ല എരിവൂറും മൊരിഞ്ഞ മത്തി വറുത്തത് എടുക്കട്ടേ….

അൽപ്പം വ്യത്യസ്തമായി, എന്നാൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു മത്തി ഫ്രൈ

ചേരുവകൾ

  • മത്തി- 6 എണ്ണം

  • സവാള- ഒരു കഷ്ണം

  • ഇഞ്ചി- ഒരു ചെറിയ കഷ്ണം

  • വെളുത്തുള്ളി- 8 അല്ലി

  • കുരുമുളക്- കാൽ സ്പൂൺ

  • ജീരകം- കാൽ സ്പൂൺ

  • കറിവേപ്പില

  • തക്കാളി- ഒരു കഷ്ണം

  • മഞ്ഞൾപ്പൊടി- അര സ്പൂൺ

  • മുളകുപൊടി- രണ്ടു സ്പൂൺ

  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • സവാള, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ജീരകം, കറിവേപ്പില, തക്കാളി, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ നന്നായി അരച്ചെടുത്ത് ഇരുവശവും വരഞ്ഞ മത്തിയിൽ തേച്ചു പിടിപ്പിക്കുക.

  • ഒരു പാനിൽ എണ്ണയൊഴിച്ച് മീൻ വറുത്തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here