Harry Potter: ഹാരിപോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ താരം റോബി കോള്‍ട്രേയ്ന്‍ അന്തരിച്ചു

ഹാരിപോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് താരം റോബി കോള്‍ട്രേയ്ന്‍ (72) അന്തരിച്ചു. പ്രമുഖ ബ്രിട്ടിഷ് ടെലിവിഷന്‍ സീരീസായ ക്രാക്കറിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

സ്‌കോട്ട്‌ലന്റിലെ ഫോര്‍ത്ത്വാലി ഹോസ്പിറ്റലില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ പിഎ ബെലിന്റ റൈറ്റ് വ്യക്തമാക്കി. എന്നാല്‍ മരണകാരണം പുറത്തുവിട്ടിട്ടില്ല.

ഹാരി പോട്ടര്‍ സിനിമകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തിലൂടെ ലോകത്തെമ്പാടും നിരവധി ആരാധകരെയാണ് റോബി കോള്‍ട്രേയ്ന്‍ സ്വന്തമാക്കിയത്. 2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എട്ടു ഹാരി പോട്ടര്‍ ചിത്രങ്ങളുടെയും ഭാഗമായി അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News