മാധ്യമശ്രീ -മാധ്യമ രത്ന പുരസ്‌കാരങ്ങൾ ജനവരി 6 ന് വിതരണം ചെയ്യും

വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന മാധ്യമശ്രീ -മാധ്യമ രത്ന  പുരസ്‌കാരങ്ങൾ ജനവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാധ്യമശ്രീ പുരസ്‌കാരം  ഒരു ലക്ഷം രൂപയും പ്രശംസാഫലകവും , മാധ്യമ രത്‌ന പുരസ്‌കാരം 50,000 രൂപയും പ്രശംസാഫലകവും ഉൾപ്പെടുന്നതാണ്.

കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10  മാധ്യമ പ്രവർത്തകർക്ക് 25,000 രൂപയും പ്രശംസാഫലകവും ഉൾപ്പെടെയുന്ന അവാർഡുകളും സമ്മാനിക്കും.  വിവിധ മേഖലകളിലെ പ്രമുഖർ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കും.

പ്രമുഖരായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.  പ്രസിഡന്റ് സുനിൽ തൈമറ്റം, ട്രഷറർ ഷിജോ പൗലോസ്, വിൻസെന്റ് ഇമ്മാനുവൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News