Golden Visa: നടൻ ഇർഷാദ് അലിക്ക്‌ യു എ  ഇ ഗോൾഡൻ വിസ

നടൻ ഇർഷാദ് അലിക്ക്‌ യു എ  ഇ ഗോൾഡൻ വിസ ലഭിച്ചു . നടൻ ഇർഷാദ് അലി ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ . സി . എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി. ഇ. ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും യു . എ . ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി .

നൂറിൽപരം സിനിമകളിൽ  സഹനടനായും സ്വഭാവ നടനായും ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള നടനാണ് ഇർഷാദ് അലി .  ഒമർ ലുലുവിന്റെ നല്ല സമയം സിനിമയിൽ നായക വേഷമാണ് ഇർഷാദ് ഏറ്റവും ഒടുവിൽ ചെയ്ത വേഷം .

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് യു.എ . ഇ  ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി .എച്ഛ് ഡിജിറ്റൽ മുഖേനയായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News