21കാരിയെ അരകിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു; പട്ടാപ്പകല്‍ ഡ്രൈവര്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു; വീഡിയോ

പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷ ഡ്രൈവര്‍ കയറിപ്പിടിച്ചു. മഹാരാഷ്ട്രയില്‍ താനെയില്‍ ഇന്ന് രാവിലെ 6.45 ഓടേയാണ് സംഭവം. 21കാരിയെ അരകിലോമീറ്ററോളം ദൂരം വലിച്ചിഴച്ച ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ കടന്നുകളഞ്ഞു.

റോഡരികില്‍ നിന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ തനിക്ക് നേരെ മോശം പരാമര്‍ശം നടത്തിയത് യുവതി ചോദ്യം ചെയ്തു. ഇതില്‍ കുപിതനായ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് വലിച്ചതായി പൊലീസ് പറയുന്നു.

ഇതിന് പിന്നാലെ ഓട്ടോറിക്ഷ സ്റ്റാര്‍ട്ട് ആക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറുടെ കൈയില്‍ പിടിച്ച് പെണ്‍കുട്ടി തടയാന്‍ ശ്രമിച്ചു. കോളജിലേക്ക് പോകുന്നവഴിയാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.

അതിനിടെ യുവതിയെ അരകിലോമീറ്ററോളം ദൂരം വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതി നിയന്ത്രണം വിട്ട് വീണതിന് പിന്നാലെ ഡ്രൈവര്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here