Suresh Gopi:സുരേഷ് ഗോപിക്ക് താല്‍പര്യം നോമിനേറ്റഡ് എംപി സീറ്റിനോട്; പ്രചാരണവുമായി സുരേന്ദ്രപക്ഷം

(Suresh Gopi)സുരേഷ് ഗോപി കോര്‍കമ്മിറ്റിയിലേക്ക് വരുന്നതിലെ അതൃപ്തി പരോക്ഷമായി അറിയിച്ചതിന് പിന്നാലെ സുരേഷ് ഗോപിക്ക് പദവിയില്‍ വിമുഖതയെന്ന പ്രചാരണവുമായി കെ സുരേന്ദ്രന്റെ പക്ഷം. മാധ്യമവാര്‍ത്തകളില്‍ ഏറെ സന്തോഷവാനാണെന്നായിരുന്നു സുരേന്ദ്രന്റെ ഇന്നലത്തെ പ്രതികരണം. എന്നാല്‍, സുരേഷ് ഗോപിക്ക് നോമിനേറ്റഡ് എം പി സീറ്റിനാണ് താത്പര്യമെന്ന പ്രചാരണത്തിലാണ് സുരേന്ദ്രന്‍ അണികള്‍.

നാമനിര്‍ദ്ദേശം ചെയ്ത അംഗമെന്ന നിലയില്‍ ആറുവര്‍ഷം നാടിനായി ചെയ്ത കാര്യങ്ങള്‍ വിലയിരുത്തിയശേഷം ഒരവസരം കൂടി നല്‍കിയാല്‍ സസന്തോഷം സ്വീകരിക്കുമെന്നും സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും താല്‍പര്യപ്രകാരമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ നിര്‍ദ്ദേശിച്ചത്. തല്‍ക്കാലം ചലചിത്രമേഖലയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്ന് സുരേഷ് ഗോപിയുമായുള്ള അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here