പണമല്ല ഇനി എടിഎമ്മില്‍ നിന്നും കിട്ടും നല്ല ചൂടുള്ള ഇഡലിയും ചട്‌നിയും വടയും; വീഡിയോ

പണമല്ല ഇനി എടിഎമ്മില്‍ നിന്നും കിട്ടും നല്ല ചൂടുള്ള ഇഡലിയും ചട്‌നിയും. ബാംഗളൂരുവിലാണ് ഇഡലി എടിഎമ്മുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഫ്രെഷോട്ട് റോബട്ടിക്‌സ് ആണ് ഇഡ്ഡലി എടിഎമ്മുകള്‍ ബെംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ചത്.

ഓണ്‍ലൈന്‍ എടിഎം ഉപയോഗിക്കുന്നതിന്റെ വിഡിയോ ട്വിറ്ററിലൂടെ പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വീഡിയോ. പണമടച്ച് ഫോണില്‍ വരുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മെഷീന്‍ തന്നെ നമുക്ക് ഇഡലിയും വടയും ചമ്മന്തിയും വിളമ്പി നല്‍കുകയും ചെയ്യും.

ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവയെല്ലാമാണ് മെനുവില്‍ ഉള്‍പ്പെട്ടിരിക്കുന്നു. സംരംഭകരായ സുരേഷ് ചന്ദ്രശേഖരന്‍, ഷാരന്‍ ഹിരേമത്ത് എന്നിവരാണ് ഉദ്യമത്തിനു പിന്നില്‍. കൂടുതല്‍ സ്ഥലങ്ങളില്‍ ഇഡിലി എടിഎം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. പത്ത് മിനിറ്റില്‍ 70 ല്‍ അധികം ഇഡലിയാണ് മെഷീന് വിതരണം ചെയ്യാനാവുന്ന തരത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വെന്‍ഡിങ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായി പേയ്മെന്റ് നടത്താനും ഫുഡ് ഓഡര്‍ കൊടുക്കാനും കഴിയും. പണം അടയ്ക്കുന്നതോടെ യന്ത്രത്തില്‍ വിഭവങ്ങള്‍ പാകം ചെയ്യാന്‍ ആരംഭിക്കും. മിനിറ്റുകള്‍ക്കുള്ളില്‍ ഇവ പാക്കറ്റുകളിലാക്കി ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News