വീട് കയറി ആക്രമണം നടത്തി; സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍

വീട് കയറി ആക്രമണം നടത്തിയ കേസില്‍ സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലും അറസ്റ്റില്‍. തിരുവനന്തപുരം തുമ്പ സ്വദേശിയായ അശ്വതി കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്ന നൗഫലിനെ കഴിഞ്ഞയാഴ്ചയാണ് വിവാഹം ചെയ്തത്. അശ്വതിയെയും നൗഫലിനെയും മദ്യപിച്ച് വാഹനമോടച്ചതിന് കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.

നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയയും ഇവരുടെ വീട്ടില്‍ കയറി ആക്രമിച്ചെന്ന കേസില്‍ ഞാറക്കല്‍ പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അതേസമയം താന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അത് ഉപേക്ഷിക്കാന്‍ ചികിത്സ തേടിയിരുന്നുവെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു.

2018 ല്‍ അശ്വതി ബാബുവിനെ എംഡിഎംഎയുമായി തൃക്കാക്കര പൊലീസ് പിടികൂടിയിരുന്നു. സഹായി ബിനോയിയും ഇവര്‍ക്കൊപ്പം അറസ്റ്റിലായിരുന്നു. ദുബായിയില്‍ വച്ചും ലഹരി മരുന്ന് കേസില്‍ അശ്വതിയെ അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here