പിപിഇ കിറ്റ് വാങ്ങിയതില്‍ ഒരഴിമതിയും നടന്നിട്ടില്ല; ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു പ്രധാന പരിഗണന:KK ശൈലജ ടീച്ചര്‍| KK Shailaja Teacher

പിപിഇ കിറ്റ് വാങ്ങിയതില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍(KK Shailaja Teacher). മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണിത്. ഗുണനിലവാരമുള്ള പിപിഇ കിറ്റിന് 1500 രൂപയായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

എന്നാല്‍, ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും എത്ര രൂപയായാലും അത് വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു- ശൈലജ വ്യക്തമാക്കി.

ലോകായുക്തയ്ക്ക് ഇക്കാര്യം ബോധ്യമാകുമെന്നാണ് തോന്നുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ പകല്‍പോലെ പരമാര്‍ഥമായൊരു വിഷയമാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന്റ പേരില്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ശൈലജ കുവൈത്തില്‍ പറഞ്ഞു. ഒരാളുടെയെങ്കില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുണ്ടായിരുന്നത്- ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel