Campaign:കവച്;സോഷ്യല്‍ മീഡിയ ക്യാമ്പയിന് തുടക്കമായി

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്‍(Campaign) ഭാഗമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സോഷ്യല്‍ മീഡിയ പ്രചാരണം തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ പോസ്റ്ററുകളുടെയും വിവിധ ഭാഷകളിലുള്ള ബ്രോഷറുകളുടെയും പ്രകാശനവും മന്ത്രി നിര്‍വഹിച്ചു അസമീസ്, ബംഗാളി, ഹിന്ദി, ഒഡിയ ഭാഷകളിലുള്ള പ്രചാരണ സാമഗ്രികള്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഏറ്റുവാങ്ങി. ഒക്ടോബര്‍ 15 മുതല്‍ 22 വരെ നടക്കുന്ന കവച് ക്യാമ്പയിനില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ വിളംബര ജാഥകള്‍, ബോധവല്‍ക്കരണ- മെഡിക്കല്‍ ക്യാമ്പുകള്‍, അതിഥി തൊഴിലാളികളുടെ കലാപരിപാടികള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക.

കവചിന്റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം 18ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി കണ്ണൂരില്‍ നിര്‍വഹിക്കും. മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ലേബര്‍ കമ്മീഷണര്‍ ഡോ. കെ വാസുകി അഡീ. ലേബര്‍ കമ്മീഷണര്‍ കെ എം സുനില്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News