ADVERTISEMENT
നരബലിക്കും ശാസ്ത്ര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ദുരവസ്ഥയാണെന്ന് മുന്‍ സാംസ്‌കാരിക മന്ത്രി എം എ ബേബി( MA Baby) പറഞ്ഞു. നരബലിക്ക് വ്യാജ ഫെയ്സ്ബുക്ക് എക്കൗണ്ട് ഉപയോഗിച്ചുവെന്നാണ് പുറത്ത് വരുന്നത്. അനാചാരങ്ങള്‍ക്കെതിരെ കേരളം അഭിമാനം കൊള്ളുമ്പോഴും ജാഗ്രത തുടരണം. കെട്ടഘടകങ്ങള്‍ സ്വയം തിരുത്താനാവണമെന്നും അദ്ദേഹം പറഞ്ഞു. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൃതികള്‍ സമകാലിക മാത്രമല്ല, സര്‍വകാലികമാകണം. കുമാരനാശാന്റെ കൃതികളായ ചണ്ഡാലഭിഷുകിയും ദുരവസ്ഥയും സാര്‍വകാലികമാണെന്നതാണ് പ്രസക്തി. ആശാന്റെ കൃതികളില്‍ വ്യത്യസ്ത കലാരൂപങ്ങളുടെ ശ്രദ്ദേയമായ അംശങ്ങള്‍ കാണാം. ദൃശ്യത ചലചിത്രത്തിലെന്നപോലെ തെളിയും. സംഗീതാത്മകതയും പ്രധാനമാണ്. ഇത് സൂക്ഷ്മമായ പഠനവിധേയമാക്കണം . ജാതിധ്വംസനമാണ് ദുരവസ്ഥയിലെ കേന്ദ്രപ്രമേയം. ഇതിലെ കഥാപാത്രം സാവിത്രി ഘോഷം ഉപേക്ഷിച്ച് കര്‍ഷക തൊഴിലാളികക്കൊപ്പം പാടത്തിറങ്ങാന്‍ തയ്യാറാവുന്നുണ്ട്. ആശാന്റെ ‘കര്‍ഷകന്റെ കരച്ചില്‍’ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും കാലാവസ്ഥ വ്യതിയാനവുമെല്ലാം വിഷയമാവുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് വി ടി ഭട്ടതിരിപ്പാട്, ഇ എം എസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രസ്ഥാനം. ദുരവസ്ഥ മലയാള പുരോഗമന സാഹിത്യത്തിന്റെ മുന്നോടിയാന്നെന്ന് ഇ എം എസ് സൂചിപ്പിച്ചിട്ടുണ്ട് . കെ ദാമോദരന്റ പാട്ടബാക്കിയും തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന കൃതികളും തുടര്‍ച്ചയാണെന്നും എം എ ബേബി പറഞ്ഞു.
സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ അധ്യക്ഷനായി. സെക്രട്ടറി സി പി അബൂബക്കര്‍, വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, അക്കാദമി അംഗം വി എസ് ബിന്ദു, കവി പി രാമന്‍, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നവോത്ഥാനത്തിന്റെ സ്പന്ദങ്ങള്‍: ചണ്ഡാലഭിക്ഷുകിയിലും ദുരവസ്ഥയിലും എന്ന സെമിനാറില്‍ കെ വി സജയ്, ഡോ. അജയ് ശേഖര്‍, മായ പ്രമോദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അക്കാദമി നിര്‍വ്വാഹകസമിതിയംഗം കെ പി രാമനുണ്ണി അദ്ധ്യക്ഷനായി. ജനറല്‍ കൗണ്‍സിലംഗം എന്‍ രാജന്‍, മനീഷ പാങ്ങില്‍ സംസാരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.