Kothamangalam: വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; എസ് ഐ മാഹീന് സസ്‌പെന്‍ഷന്‍

കോതമംഗലത്ത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ് ഐ ക്ക് സസ്പന്‍ഷന്‍. കോതമംഗലം എസ് ഐ മാഹിനെയാണ് സസ്പന്റ് ചെയ്തത്
കോതമംഗലത്ത് എസ്എഫ്ഐ പ്രവര്‍ത്തകനും എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെയാണ് എസ്ഐ മാഹിന്‍ മര്‍ദ്ദിച്ചത്. കൂട്ടുകാരനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോളാണ് എസ്ഐ ക്രൂരമായി മര്‍ദ്ദിച്ചത്.

അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന്, മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി റോഷന്‍ പറഞ്ഞു. പൊലീസുകാര്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. ഇതിന്റെ കാരണം അന്വേഷിക്കാനാണ് സ്റ്റേഷനില്‍ ചെന്നത്. എന്നാല്‍ സ്റ്റേഷനു മുന്നില്‍ വെച്ച് പൊലീസുകാര്‍ തടഞ്ഞു.
അസഭ്യം പറയുകയും ചെയ്തു.

നീ എസ്എഫ്‌ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. തങ്ങളുടെ പേരിലും കേസെടുക്കുകയും രക്തസാംപിള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്. എസ്‌ഐയും ഒരു പൊലീസുകാരനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും റോഷന്‍ പറഞ്ഞു. മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News