Eldhose Kunnappilly: എല്‍ദോസ് കുന്നപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഈ മാസം 20ന്‌

എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഈ മാസം 20ന്. പ്രതി ജനപ്രതിനിധി ആയതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍. കേസില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതെസമയം യുവതിയെ സംഭവസ്ഥലത്തെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി.

പരാതിക്കാരിയുടെ ജീവന് ഭീഷണി ഉണ്ടെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യത്തെ ശക്തമായി എതിര്‍ത്തത്. ജാമ്യാപേക്ഷയില്‍ വാദം പൂത്തിയായി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. വാദത്തിന് ബലം നല്‍കാന്‍ പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും കോടതി നിര്‍ദേശ പ്രകാരം പ്രോസിക്യൂഷന്‍ ഹാജരാക്കി.

സംഭവവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ട്. അന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ പേര് നിലവില്‍ വെളിപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ലൈംഗീക പീഡനം നടന്നുവെന്നത് ക്രൈംബ്രാഞ്ചിനും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയിലും യുവതി പറയുന്നുണ്ട്. അതെസമയം എല്‍ദോസ് ഒളിവിലല്ലെന്നും കോടതി എപ്പോള്‍ വിളിച്ചാലും ഹാജരാകുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ വാദത്തിനിടെ ഇരയെ പ്രതിഭാഗം അധിക്ഷേപിച്ചു. യുവതിക്കെതിരെ നിരവധി കേസുകള്‍ ഉള്ളതായി പ്രതിഭാഗം ആരോപിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി ഈ മാസം 20ന് പറയാന്‍ മാറ്റിയ കേസില്‍ ക്രൈംബ്രാഞ്ച് എന്ത് തുടര്‍ നടപടി സ്വീകരിക്കുമെന്നതാണ് ഏറെ നിര്‍ണായകമാകുന്നത്.

അതെസമയം, എല്‍ദോസ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി മൊഴി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മുന്നിലാണ് മൊഴി നല്‍കിയത്. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് തന്റെ പിന്നാലെ MLA വന്നു. MLA അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെട്ടതായും യുവതി മൊഴിയില്‍ പറയുന്നു. കോവളം ഗസ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ച് ക്രൈംബ്രാഞ്ച് യുവതിയുടെ തെളിവെടുപ്പ് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News