തിരക്കഥാകൃത്തിന് ആദ്യം വേണ്ടത് അനുഭവങ്ങൾ ആണ് : നടൻ ശ്രീനിവാസൻ

തൃശൂരിൽ പണ്ട് തിരക്കഥ ക്ലാസ്സ് എടുക്കാൻ പോയ ഓർമ്മകൾ രസകരമായി പങ്കുവെക്കുകയാണ് നടൻ ശ്രീനിവാസൻ . കൈരളി ചാനൽ നടത്തിയ ഇന്റർവ്യൂവിൽ ആണ് ശ്രീനിവാസൻ തനിക്കുണ്ടായ രസകരമായ ഈ അനുഭവം പങ്കുവെച്ചത് .

തൃശൂരിൽ ഗ്രാഫിക്സ് എന്ന് പേരുള്ള ഒരു സംഘടനയുണ്ട് . ചെറിയ ചെറിയ സിനിമകളൊക്കെ എടുക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ ഒരു സംഘടനയാണത് .ഒരിക്കൽ അവരെന്നോട് പറഞ്ഞു കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ആളുകൾ ഉണ്ട് അവർക്ക് …അവർക്ക് വേണ്ടി എന്നോട് ഒരു തിരക്കഥ ക്ലാസ്സ് എടുക്കാൻ പറഞ്ഞു . എന്താണെന്ന് ഓർക്കണേ …തിരക്കഥ ..എങ്ങനെയാണ് ഒരാളെ തിരക്കഥ എഴുതാൻ പഠിപ്പിക്കുന്നത് . എനിക്ക് ചിരിയാണ് വന്നത് . ഞാൻ അപ്പോഴേ എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് വലിയാൻ നോക്കി ..പക്ഷെ അവരെന്നെ ഒരുപാട് നിർബന്ധിച്ചു . അങ്ങനെ ഞാൻ പോയി ….

സത്യത്തിൽ ഒരു തിരക്കഥാകൃത്തിന് ആദ്യം വേണ്ടത് അനുഭവങ്ങൾ ആണ് ..അതോടൊപ്പം വായനയും ..സിനിമക്ക് ഒരുപാട് തലങ്ങൾ ഉണ്ട് ..എല്ലാം ആ എഴുത്തുകാരന്റെ കയ്യിലാണ് ..എല്ലാ തീയറികളേയും പൊളിച്ചുകളയുന്ന ചട്ടക്കൂടുകളെ ബ്രേക്ക് ചെയ്യുന്നവരാണ് കഥകൾ എഴുതി സിനിമ ഹിറ്റാക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News