2022 വർഷത്തെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2022 വർഷത്തെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വർഷത്തെ ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരം ഡോ.എം ആർ രാഘവ വാര്യർക്ക്.. കവിത , കഥ , നോവൽ, നാടകം തുടങ്ങി ഏഴോളം സാഹിത്യ ശാഖകളിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

അബുദാബി മലയാളികളുടെ സംഘടനയായ ശക്തി തിയറ്റേഴ്‌സാണ് 2022 വർഷത്തെ  മികച്ച സാഹിത്യ രചനകൾക്കായുള്ള അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചത്. ശക്തി അവാർഡ് കമ്മറ്റി ഭാരവാഹികളായ കവി പ്രഭാവർമ്മ, മൂസ മാസ്റ്റർ എന്നിവരാണ് തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അവാർഡ് പ്രഖ്യാപിച്ചത്.

 2022 ശക്തി ടി കെ രാമകൃഷ്ണൻ പുരസ്കാരം ഡോ.എം ആർ രാഘവ വാര്യർക്കും . ബാല സാഹിത്യ വിഭാഗത്തിൽ കെ രേഖയുടെ നുണയത്തി എന്ന കൃതിക്കാണ് അവാർഡ്. സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിലന്തി നൃത്തം സുറാബിന്റെ മാവ് പൂക്കും കാലം എന്നീ കവിതകൾ അവാർഡിനർഹമായി. നാടക വിഭാഗത്തിൽ എം . രാജീവ് കുമാറിന്റെ നാടകങ്ങൾ അവാർഡിനർഹമായി.

സി അനൂപിന്റ രാച്ചുക്ക്, വി കെ ദീപയുടെ വുമൺ ഈറ്റേർഴ്സ് എന്നി കൃതികൾ കഥാ വിഭാഗത്തിലും രവി വർമ്മ തമ്പുരാന്റെ മുടിപ്പേച്ച് നോവൽ വിഭാഗത്തിലും അവാർഡിനർഹമായി. വിജ്ഞാന സാഹിത്യ വിഭാഗത്തിൽ ഡോ. കവിതാ ബാലകൃഷണന്റെ വയനാ മനുഷ്യന്റെ കലാചരിത്രം, കെ.സുധീഷിന്റെ നമ്മളെങ്ങനെ നമ്മളായി എന്ന കൃതിക്കും അവാർഡ് ലഭിച്ചു. ഇതര സാഹിത്യ വിഭാഗത്തിൽ ഏർപ്പെടുത്തിയ ശക്തി ഏരുമേലി പുരസ്കാരം ഡോ. ബി ശിവകുമാറിന്റെ കുഞ്ഞുണ്ണി ആരുടെ തോന്നലാണ് എന്ന കൃതിക്കാന് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News