CPI പാർട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനത്തിന് വിജയവാഡയില്‍ തുടക്കമായി

ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തി CPI യുടെ 24 ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രതിനിധി സമ്മേളനത്തിന് വിജയവാഡയില്‍ തുടക്കമായി.പ്രായപരിധി അടക്കം സംഘടന വിഷയങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടക്കും. ഉത്ഘാടന സമ്മേളനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ എം എല്‍ ജനറല്‍ സെക്രട്ടറിദിപങ്കര്‍ ഭട്ടാചര്യ തുടങ്ങിയവര്‍ പങ്കെടുത്തു.

ചരിത്രത്തിലാദ്യമായി സി സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് വിജയവാഡയിലെ ഗുരുദാസ് ദാസ് ഗുപ്ത നഗര്‍ വേദിയായി.മുതിര്‍ന്ന നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എട്ടുകുറി കൃഷ്ണ മൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി ഡി.സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തി.

ഉത്ഘാടന സമ്മേളനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ എം എല്‍ ജനറല്‍ സെക്രട്ടറിദിപങ്കര്‍ ഭട്ടാചര്യ തുടങ്ങിയവര്‍ പങ്കെടുത്തു.ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ ഇടത് ശക്തികള്‍ എന്നിക്കണമെന്ന ആഹ്വാനം സീതാറാം യെച്ചൂരി നല്‍കി.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളെയും നേട്ടങ്ങളെയും എടുത്തുപറഞ്ഞ യെച്ചൂരി, എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാര്‍ ബിജെപിയും ആര്‍എസ്എസും നടത്തുന്ന ശ്രമങ്ങളെ ഇടത് ശക്തികള്‍ എന്നിച്ച് എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിനും തുടക്കമായി. പ്രായപരിധി, യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കും ഉള്ള പ്രതിനിത്യം തുടങ്ങി ദേശീയ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങളില്‍ ചര്ച്ചകള്‍ നടക്കും.ചൈന അടക്കം 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News