Karipoor: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു

കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു. കൊണ്ടോട്ടി സ്വദേശിയായ പ്രതി റിയാസാണ് രക്ഷപ്പെട്ടത്.

കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഇന്നലെയാണ് സംഭവം.

വിമാനത്താവള ജീവനക്കാരെ വച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്. റിയാസിന്റെ രണ്ട് കൂട്ടാളികള്‍ക്കായും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News