Human Sacrifice: ഭഗവല്‍ സിംഗിന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി; ഫ്രിഡ്ജിനുള്ളിലും രക്തക്കറ

ഇലന്തൂര്‍ നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്നും ബ്ലഡ് സ്റ്റെയിന്‍ കണ്ടെത്തി.
മാംസം സൂക്ഷിച്ചതിന്റെ തെളിവെന്നാണ് സൂചന. വീടിനുള്ളില്‍ നിന്നും ഫിംഗര്‍ പ്രിന്റ് , ബ്ലഡ് സ്റ്റെയില്‍ സാമ്പിളുകളും കണ്ടെത്തി.വീടിനുള്ളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കൊലക്ക് ഉപയോഗിച്ച നാല് കറി കത്തിയും ഒരു വെട്ടുകത്തിയും ലഭിച്ചു.

നരബലി പൊലീസ് ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിക്കുന്നു

ഇലന്തൂരിലെ ഇരട്ടക്കൊലപാതകങ്ങള്‍ പൊലീസ് പുനരാവിഷ്‌കരിക്കുന്നു. നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പൊലീസ് ഡമ്മി പരീക്ഷണം നടത്തുന്നു. കൊച്ചി പൊലീസിന്റെ നിര്‍ദേശാനുസരണം ആറന്മുള പൊലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിച്ചത്. പ്രതികളെ വീടിന് അകത്തെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുമെന്നാണ് വിവരം.

പ്രതി ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. പ്രത്യേക വൈദഗ്ധ്യം നേടിയ മായ, മര്‍ഫി എന്നീ പൊലീസ് നായ്കളെ ഉപയോഗിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ വീട്ടുവളപ്പില്‍ നിന്നും ഒരു അസ്ഥിക്കഷണം കണ്ടെത്തി. റോസ്ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് എല്ലിന്‍ കഷണം ലഭിച്ചത്. ഇത് മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെടുത്ത അസ്ഥിക്കഷണം ഫൊറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.

പുരയിടത്തില്‍ മണ്ണിളകിയ പ്രദേശങ്ങളിലെല്ലാം പൊലീസ് അടയാളപ്പെടുത്തി പരിശോധന നടത്തുകയാണ്. ആറോളം സ്ഥലങ്ങളിലാണ് പൊലീസ് മാര്‍ക്ക് ചെയ്തിട്ടുള്ളത്. വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

മഞ്ഞള്‍ ചെടികള്‍ കൂടുതല്‍ നട്ടുവെച്ചിട്ടുള്ള ഭാഗത്തെത്തിയപ്പോള്‍ നായ കുരക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് ഇവിടെ കുഴിയെടുത്ത് പരിശോധിക്കാന്‍ പൊലീസ് അടയാളപ്പെടുത്തിയത്. ആദ്യ മൃതദേഹം കണ്ടെത്തിയ ഭാഗത്തും ഒരു നായ മണം പിടിച്ച് അല്‍പ്പനേരം നിന്നു. അതിന് ശേഷം ഒരു ചെമ്പകം വളര്‍ന്ന് നില്‍ക്കുന്ന ഭാഗത്തും നായ മണം പിടിച്ച് നിന്നു. ഈ ഭാഗവും പൊലീസിന്റെ സഹായിയായ സോമന്‍ അടയാളപ്പെടുത്തി. നായ മണം പിടിച്ച് നില്‍ക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് ഇവിടെ പ്രതികളെയെത്തിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News