Plus One: പ്ലസ് വണ്‍ പ്രവേശനം: പരാതികള്‍ ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനായെന്ന് മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശനം നേടിയത് മലപ്പുറം ജില്ലയില്‍. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. ഓരോ ജില്ലയിലും പ്രവേശനം നേടിയവരുടെ എണ്ണം ഇനി പറയുന്നു.

തിരുവനന്തപുരം- 33,363
കൊല്ലം – 27,359
പത്തനംതിട്ട – 11,371
ആലപ്പുഴ – 20,896
കോട്ടയം – 20,721
ഇടുക്കി – 10,423
എറണാകുളം – 32,996
തൃശ്ശൂര്‍ – 34,065
പാലക്കാട് – 32,918
കോഴിക്കോട് – 39,697
വയനാട് – 10,610
കണ്ണൂര്‍ – 32,679
കാസര്‍ഗോഡ് – 16,082

ഹയര്‍സെക്കന്‍ഡറിയില്‍ ആകെ 3,85,909 പേര്‍ പ്രവേശനം നേടി. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടിയവര്‍ 29,114 പേരാണ്.

ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 4,15,023 പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നേടാനായി. ഹയര്‍ സെക്കണ്ടറിയില്‍ 43,772 ഉം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 3,916 ഉം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

പരാതികള്‍ ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനായിയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News