
എ കെ ജി സെന്റര്‍ ആക്രമണത്തില്‍. ഒരാളെ കൂടി പ്രതി ചേര്‍ത്തു. സുഹൈലിന്റെ ഡ്രൈവര്‍ സുബീഷിനെയാണ് പ്രതി ചേര്‍ത്തത്. സുബീഷിന്റെ സ്‌കൂട്ടറിലെത്തിയാണ് ജിതിന്‍ ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നു.
കേസിലെ മറ്റു പ്രതികളായ സുഹൈല്‍ ഷാജഹാനും ആറ്റിപ്ര സ്വദേശിനി ടി നവ്യയും ഒളിവില്‍ തന്നെ തുടരുകയാണ്. സുഹൈലിന്റെ വീടും നവ്യയുടെ ഫ്ളാറ്റും പൂട്ടിയിട്ട നിലയിലാണെന്ന് പൊലീസ് അറിയിച്ചു. ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ആക്രമണത്തില്‍ കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുള്ളതായും ക്രൈംബ്രാഞ്ചിന് സൂചനയുണ്ട്.
ഇന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അടുത്ത അനുയായി കൂടിയായ സുഹൈലിനെയും നവ്യയെയും എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിച്ചേര്‍ത്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി നവ്യ. ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.കേസിലെ ഒന്നാം പ്രതിയായ ജിതിന്‍ ജൂണ്‍ 30നാണ് എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത്. ജിതിന്‍ എത്തിയ ഡിയോ സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ സുബീഷിന്റേതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
സംഭവ ദിവസം കാറില്‍ എത്തിയ ജിതിന് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയത് നവ്യയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇരുവരെയും കേസില്‍ പ്രതിച്ചേര്‍ത്തത്.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിശ്വസ്തനായ സുഹൈല്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണശ്രമം നടക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിലെ ഇയാളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here