സമൂഹമാധ്യമങ്ങളിലൂടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിക്കുന്നു; പീഡനത്തിനിരയായ അധ്യാപിക പരാതി നല്‍കി

തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ എല്‍ദോസ് കുന്നപ്പള്ളിയുടെ പീഡനത്തിനിരയായ അധ്യാപിക തിരുവനന്തപുരം സൈബര്‍ സെല്ലിന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് അരീക്കല്‍, പെരുമ്പാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എല്‍ദോസ് ചിറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

അതേസമയം കുന്നപ്പിള്ളിയ്ക്കെതിരെ യൂത്ത്കോണ്‍ഗ്രസിലും പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ദിവസം എം എല്‍ എയ്ക്ക് പിന്തുണ പ്രഖ്യപിക്കാന്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള ഇന്ദിര ഭവനില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേരാനെത്തി.

എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചുകയറി യതോടെ യോഗം പിരിച്ചുവിട്ടു. ഐ ഗ്രൂപ്പിന്റെ വാക്താവായ കുന്നപ്പിള്ളി മണ്ഡലത്തിലെ കൂവപ്പടി , ഒക്കല്‍, പെരുമ്പാവൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ മാറ്റി സ്ഥാപിച്ചിരുന്നു. ഇതിലെ പ്രതിഷേധം കത്തി നില്‍ക്കുമ്പോഴാണ് എം എല്‍ എ ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം മറനീക്കി പുറത്തുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here