V Sivankutty:ചരിത്രം തിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്; പ്ലസ് വണിന് എല്ലാ കുട്ടികള്‍ക്കും പ്രവേശനം, 47,688 സീറ്റ് മിച്ചം

സംസ്ഥാനത്ത് മുഴുവന്‍ കുട്ടികള്‍ക്കും ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനം സാധ്യമാക്കി ചരിത്രമെഴുതി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്തവണ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ അപേക്ഷിച്ച 4,15,023 പേര്‍ക്കും പ്രവേശനം നേടാനായി. ഹയര്‍ സെക്കന്‍ഡറിയില്‍ 3,85,909 പേരും വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 29,114 പേരും പ്രവേശനംനേടി. കൂടുതല്‍പേര്‍ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്. 62,729.

പ്രവേശന നടപടി പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 18, 811 മെറിറ്റ് സീറ്റുള്‍പ്പെടെ 43,772 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 3916 സീറ്റാണ് ഒഴിഞ്ഞുകിടക്കുന്നത്. 24, 961 സീറ്റ് അണ്‍എയ്ഡഡ് മേഖലയിലാണ്. പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ലീഗും ചില മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇതോടെ പൊളിഞ്ഞു. മൂന്ന് പ്രധാന അലോട്ട്മെന്റിനും രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റിനുംശേഷം പ്രത്യേക അലോട്ട്മെന്റും നടത്തി. പരാതിയില്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ പൊതു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെയും അധ്യാപകരെയും മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News