അന്ധവിശ്വാസം സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു; പി കെ ശ്രീമതി

ശാസ്ത്രബോധത്തിന് നിരക്കാത്ത അന്ധവിശ്വാസം സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സ്ത്രീകളെ അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും നയിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന വനിതാ കണ്‍വന്‍ഷന്‍ ആലുവ യില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി കെ ശ്രീമതി

വനിതാ സബ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഒ എസ് അംബിക എംഎല്‍എ അധ്യക്ഷയായി. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എന്‍ ആര്‍ ബാലന്‍, ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രന്‍, ട്രഷറര്‍ സി ബി ദേവദര്‍ശനന്‍, വൈസ് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. 40 അംഗ സംസ്ഥാന വനിത സബ് കമ്മിറ്റിയെ കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News