ADVERTISEMENT
കടുവയ്ക്കു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ടീസര്‍ നാളെ വൈകീട്ട് ഏഴ് മണിക്ക് പുറത്തിറങ്ങും. പൃഥ്വിരാജിന്റെ ജന്മദിനം കൂടിയാണ് നാളെ എന്ന പ്രത്യേകതയും ഉണ്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണ ബാലമുരളിയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തില്‍ ആദ്യമായാണ് അപര്‍ണ ബാലമുരളി ഒന്നിക്കുന്നത്.
തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്.
തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപര്‍ണയെയും കൂടാതെ ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകരന്‍, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പി ആര്‍ ഓ – ശബരി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.