Muhammad Riyaz: കാലടിയില്‍ സമാന്തര പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്

10 വര്‍ഷമായി കാലടി കാത്തിരിക്കുന്ന സമാന്തര പാലം യാഥാര്‍ഥ്യമാകാന്‍ പോകുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. ഉടന്‍തന്നെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റത് മുതല്‍ പ്രധാനമായും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളളവര്‍ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയമാണ് കാലടി ശങ്കരാചാര്യ പാലത്തിന്റേത്. 10 വര്‍ഷം മുന്‍പ്, 2012 ല്‍ ഇവിടെ സമാന്തര പാലം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചുവെങ്കിലും ഇതുവരെയും അതിന്റെ പ്രവൃത്തി ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. 2021 ജൂണ്‍ 14ന് കാലടി പാലം സന്ദര്‍ശിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അന്ന് നേരിട്ട് മനസിലാക്കി. ജില്ലയിലെ മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും കൂടെ ഉണ്ടായിരുന്നു.

തുടര്‍ന്ന് 2021 ആഗസ്റ്റ് 8 ന് കാലടി പാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേര്‍ന്നു. മന്ത്രി പി രാജീവ്, അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പുതിയ പാലം നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.

പഴയ പാലം സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ തീരുമാനിക്കുകയും 2021 ഡിസംബര്‍ മാസത്തില്‍ ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും കേരള ഹൈവെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദഗ്ധ സംഘം പരിശോധനകള്‍ നടക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here