Soudi: വീണ് കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം സ്വദേശി ജിനീഷിനെ നാട്ടിലെത്തിച്ചു

സൗദിയില്‍ താമസ സ്ഥലത്തു മറന്നു വെച്ച താക്കോല്‍ മതില്‍ ചാടിക്കടന്ന് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര സ്വദേശി ജിനീഷിനെ രണ്ടു മാസത്തെ പരിചരണത്തിനു ശേഷം നാട്ടിലെത്തിച്ചു. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ജിനീഷ് ഹൗസ് ഡ്രൈവര്‍ ജോലിക്കായി എത്തിയത് .

സ്‌പോണ്‍സര്‍ ഗേറ്റ് പൂട്ടി പുറത്തിറങ്ങിയതിന് ശേഷം താക്കോല്‍ അകത്തുവെച്ചു മറക്കുകയും, ഡ്രൈവറായ ജിനീഷിനോട് രണ്ടാള്‍ പൊക്കമുള്ള മതില്‍ ചാടിക്കടന്ന് താക്കോല്‍ എടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മതിലില്‍ കയറിയ ജിനീഷ് കാല്‍വഴുതി താഴെ വീണ് എല്ലിന് പൊട്ടല്‍ സംഭവിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കിയെങ്കിലും ജിനീഷിന്റെ കാലിന് ഓപ്പറേഷന്‍ വേണ്ടി വന്നിരുന്നു. തനിച്ചു കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ജിനീഷിന്റെ സംരക്ഷണ ചുമതല കേളി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

ജിനീഷിന് വേണ്ട പരിചരണവും താമസ സൗകര്യവും ഒരുക്കുകയും സ്‌പോണ്‌സറുമായി ബന്ധപ്പെട്ട് നാട്ടില്‍ അയക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്‌പോണ്‍സറൂടെ കൈവശമുണ്ടായിരുന്ന ജിനീഷിന്റെ പാസ്‌പോര്‍ട്ടില്‍ സ്പോണ്‍സറുടെ മകന്‍ പേന കൊണ്ട് വരഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയില്‍ ആയിരുന്നു.പിന്നീട് പുതിയ പാസ്സ്‌പോര്‍ട്ടും അനുബന്ധ രേഖകളും ശരിയാക്കുന്നതിന് രണ്ടുമാസം സമയമെടുത്തു. ഈ കാലയളവില്‍ ജിനീഷിന്റെ പരിചരണം പൂര്‍ണ്ണമായും ബദിയയിലെ കേളി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ലീവില്‍ നാട്ടില്‍ വിടാമെന്നേറ്റ സ്‌പോണ്‌സര്‍ ഒടുവില്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയായിരുന്നു. തുടര്‍ന്ന് കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വീല്‍ചെയര്‍ സൗകര്യത്തോടെ നാട്ടിലെത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here