കരമനയാറ്റില്‍ കാണാതായ കുട്ടികള്‍ക്കായുള്ള തിരച്ചില്‍ നാളെ രാവിലെ പുനരാരംഭിക്കും

വട്ടിയൂര്‍ക്കാവ് കരമനയാറ്റില്‍ കാണാതായ കുട്ടികള്‍ക്കായുള്ള തിരച്ചില്‍ നാളെ രാവിലെ പുനരാരംഭിക്കും.സ്‌കൂബ ടീമിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍. ഫയര്‍ഫോഴ്സും സ്‌കൂബ ടീമും രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായിരുന്നില്ല.
മീന്‍ പിടിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളെ ഇന്ന് വൈകിട്ടാണ് കാണാതായത്.

ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് ദുഷ്‌ക്കരമാകുന്നുണ്ട്. പട്ടം സെന്റ് മേരീസ്‌ സ്‌കൂളിലെ വിദ്യാര്‍ഥികളായ നിരഞ്ജന്‍, ജിബിത്ത് എന്നീ വിദ്യാര്‍ഥികളാണ് കരമനയാറിലെ ഒഴുക്കില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News