
അങ്കമാലിയിൽ KSRTC ബസും ദീർഘ ദൂര സ്വകാര്യ ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.മലപ്പുറം, ചെമ്മാട് സ്വദേശിനി അരീയ്ക്കൽ വീട്ടിൽ സെലീന ഷാഫിയാണ് മരിച്ചത്.അങ്കമാലി ബസ്റ്റാൻഡിലേക്ക് കയറുകയായിരുന്ന KSRTC ലോഫ്ലോർ ബസിന് പിന്നിൽ ദീർഘദൂര സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാവിലെ 5.45 ടെ അങ്കമാലി KSRTC ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻ ഡിലേക്ക് കയറുകയായിരുന്ന KSRTC ലോഫ്ലോർ ബസിന് പിന്നിൽ ദീർഘദൂര സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. KSRTC ബസിലെ യാത്രക്കാരിയായിരുന്ന മലപ്പുറം, ചെമ്മാട് സ്വദേശിനി അരീയ്ക്കൽ വീട്ടിൽ സെലീന ഷാഫിയ്ക്ക് ഗുരുതരമായി പരുക്കേറ്റു.ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേ സമയം മറ്റ് യാത്രക്കാർക്ക് പരുക്കില്ല. 38 കാരിയായ സെലീന സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഞായറാഴ്ച പുലർച്ചെ സൗദിയിൽ നിന്നും നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തിയ സെലീന വിമാനത്തവളത്തിൽ നിന്നാണ് നാട്ടിലേയ്ക്ക് പോകാനായി കോഴിക്കോട്ടേയ്ക്കുള്ള കെ എസ് ആർ ടി സി ലോ ഫ്ലോർ ബസിൽ കയറിയത്. അങ്കമാലി സ്റ്റാൻ്റിലേയ്ക്ക് ബസ് കയറാൻ തുടങ്ങവെ ബാഗ്ലൂരിൽ നിന്നും കൊട്ടാരക്കരയിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സെലീനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here