എല്‍ദോസ് കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് നേതൃത്വം അറിഞ്ഞ്;മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്തയാള്‍ KPCC ആസ്ഥാനത്ത്

എല്‍ദോസ് കുന്നപ്പിള്ളിയുടെ ബലാത്സംഗ കേസ് ഒതുക്കാന്‍ കെപിസിസി നേതൃത്വം ഇടപെട്ടെന്ന് തെളിവുകള്‍. ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയയാള്‍ കെപിസിസി അധ്യക്ഷനൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇയാളുടെ നേതൃത്വത്തിലാണ് 30 ലക്ഷം രൂപ യുവതിക്ക് വാഗ്ദാനം ചെയ്തത്. എല്‍ദോസിനായി ചര്‍ച്ചയക്ക് എത്തിയത് കൊല്ലം ഇരവിപുരം സ്വദേശി സൂപ്പി അന്‍സര്‍.അന്‍സര്‍ ഇരയുടെ സുഹൃത്തിനെ സ്വധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖയും കൈരളി ന്യൂസിന് ലഭിച്ചു.

കഴിഞ്ഞ 9-ന് എല്‍ദോസ് യുവതിയെ വീട്ടില്‍ നിന്ന് വളിച്ചിറക്കിക്കൊണ്ടുപോയി കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന മൊഴി. ഇവിടെ വച്ച് എല്‍ദോസ് യുവതിക്ക് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഈ മധ്യസ്ഥ ചര്‍ച്ച കെപിസിസി നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്നാണ് പുതിയ തെളിവുകള്‍. ഈ മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയയാള്‍ തന്നെയാണ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്റെ പിന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യം പരാതിക്കാരി തന്നെ സ്ഥിരീകരിക്കുന്നു. കൊല്ലം ചകിരിക്കട സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സൂപ്പി അന്‍സറാണ് കെപിസിസി നേതൃത്വത്തിനായി ഇടനിലക്കാരനായതെന്നാണ് സൂചന. 30 ലക്ഷം രൂപ സ്വീകരിച്ച് വെള്ളക്കടലാസില്‍ ഒപ്പിട്ട് നല്‍കാന്‍ എല്‍ദോസ് നിര്‍ദേശിക്കുന്ന ചര്‍ച്ചയില്‍ സൂപ്പി അന്‍സര്‍ ഉണ്ടായിരുന്നൂവെന്ന് യുവതി പറയുന്നു. ഇയാള്‍ കേസിലെ മുഖ്യസാക്ഷിയെ സ്വാധീനിക്കുന്ന ശബ്ദരേഖയും കൈരളി ന്യൂസിന് ലഭിച്ചു.

കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ അനുയായി എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുത്തത്. കൊല്ലം കേന്ദ്രീകരിച്ച് പണപ്പിരിവും മറ്റുമായി കഴിഞ്ഞിരുന്ന ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതോടെയാണ് കെ സുധാകരനുമായി അടുത്തതും ഇന്ദിരാഭവനില്‍ നിത്യസന്ദര്‍ശകനായതെന്നാണ് വിവരം.

പീഡനപരാതി ഉയര്‍ന്നയുടന്‍ േനതാക്കള്‍ അന്‍സറിന്റെ ഫോണില്‍ നിന്ന് എല്‍ദോസിനെ വിളിച്ചു. എത്ര പണം നല്‍കിയും പരാതി പിന്‍വലിപ്പിക്കുക, എത്രയും വേഗം കേസ് ഒത്തുതീര്‍പ്പാക്കുക എന്നീ നിര്‍ദേശങ്ങളാണ് നേതാക്കള്‍ മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എംഎല്‍എ 30 ലക്ഷം വാഗ്ദാനം ചെയ്തതെന്നാണ് വിവരം. ഇതിനുശേഷവും ഇയാള്‍ പലതവണ കെപിസിസി ഓഫീസില്‍ എത്തി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെ.സുധാകരന്‍ എല്‍ദോസ് കുന്നപ്പിള്ളി വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുമ്പോള്‍ പോലും ഇയാള്‍ പിന്നിലുണ്ട്. ഇയാള്‍ എന്തിനാണ് കെപസിസിസി ആസ്ഥാനത്ത് കയറി ഇറങ്ങിയതെന്ന ചോദ്യത്തിന് നേതാക്കള്‍ ഇനി മറുപടി പറയേണ്ടിവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here