Death; കോവളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം

കോവളം ജംഗ്‌ഷനിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്. ഇന്നലെ രാത്രി 9 നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ നെയ്യാറ്റിൻകര പ്ലാമൂട്ടുക്കട പണ്ടാരവിളാകം പുത്തൻ വീട്ടിൽ വീട്ടിൽചന്ദ്രൻ-രാജേശ്വരി ദമ്പതിമാരുടെ മകൻ വിഷ്ണു(സുടു 20) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അജിത്ത്(20), സജിൻ ജയകുമാർ(20), സ്കൂട്ടർ യാത്രക്കാരൻ എന്നിവർക്കാണ് പരിക്ക്.

പ്ലാമൂട്ടുക്കടയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഒരേ ദിശയിൽ പോയിരുന്ന വാഹനങ്ങളിലൊന്ന് പെട്ടെന്നു വെട്ടിത്തിരിച്ചപ്പോഴൾ പുറകിൽ ഇടിച്ചാണ് അപകടമെന്ന് പരുക്കേറ്റ് ചികിത്സയിലുള്ള അജിത്ത് പറഞ്ഞു. ലുലുമാളിലേക്ക് പോവുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. അജിത്തായിരുന്നു സ്കൂട്ടർ ഓടിച്ചത് നടുവിലിരിക്കുകയായിരുന്ന വിഷ്ണു ഹെൽമറ്റ് ധരിച്ചിരുന്നുവെന്ന് അജിത്ത് പറഞ്ഞു.

വിഷ്ണു ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അജിത്തിനെയും സജിൻ ജയകുമാറിനെയും വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു. കോവളം പൊലീസ് തുടർ നടപടി സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel