പൂജയ്ക്കായി കാൻസർ രോഗിയിൽ നിന്നും 4 ലക്ഷം തട്ടിയെടുത്ത മന്ത്രവാദി കോന്നിയിൽ അറസ്റ്റിൽ

പത്തനംതിട്ട കോന്നിയിൽ മന്ത്രവാദി അറസ്റ്റിൽ.കോന്നി ഐരവൺ സ്വദേശി ബാലൻ (53) ആണ്. കുടുംബശ്രീ പ്രവർത്തകരുടെ പരാതിയിലാണ് നടപടി. കാൻസർ രോഗിയിൽ നിന്നും പൂജയുടെ പേരിൽ ഇയാൾ 4 ലക്ഷം തട്ടിയെടുത്തതായും പരാതിയുണ്ട്.

രാത്രിയും പകലുമായി മന്ത്രവാദത്തിനും പൂജകൾക്കുമായി നിരവധി പേർ ബാലന്റ വിട്ടിൽ എത്തിയിരുന്നതായി കണ്ടെത്തിയതോടയാണ് കുടുംബശ്രീ പ്രവർത്തകർ പരാതി നൽകിയത്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തന്നാണ് കേസ്.

അതേസമയം, കോഴിക്കോട് കായണ്ണയിൽ ആൾദൈവത്തിന് നേരെ പ്രതിഷേധം ശക്തമാക്കുന്നു. ചാരു പറമ്പിൽ രവി എന്ന ആൾക്കെതിരെയാണ് DYFI പ്രതിഷേധവുമായി രംഗത്തെത്തുന്നത്.കായണ്ണ സ്വദേശി രവിക്കെതിരെയാണ് പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News