ശശി തരൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി KPCC പ്രസിഡണ്ട് കെ സുധാകരന്‍. ശശി തരൂരിനെ മധുരം പുരട്ടി വിമര്‍ശിക്കുകയായിരുന്നു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ സുധാകരന്‍. തരൂരിന് ലോകപരിചയവും കഴിവും ഉണ്ടെങ്കിലുംരാഷ്ട്രീയ പാരമ്പര്യമില്ലാത്തത്തിനാല്‍ കോൺഗ്രസിനെ നയിക്കാനുള്ള ശേഷിയില്ലെന്ന് സുധാകരന്‍ തുറന്നടിച്ചു.
രാഷ്ട്രീയത്തില്‍ തരൂര്‍ വെറും ട്രെയിനി മാത്രമാണെന്നും അനുഭവ പാരമ്പര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും KPCC അധ്യക്ഷന്‍ വിമര്‍ശിച്ചു . AICC അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ എന്ത് അനുഭവ സമ്പത്താണ് ഉണ്ടായിരുന്നതെന്ന ചോദ്യത്തിന് അനുഭവജ്ഞാനത്തിന്റെ പ്രാധ്യാന്യം ഇപ്പോള്‍ രാഹുല്‍ തിരിച്ചറിഞ്ഞെന്നായിരുന്നു സുധാകരന്‍റെ മറുപടി. അപ്പോള്‍ AICC അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഒരു പരാജയെ ആണ് എന്ന വിലയിരുത്തലാണ് തങ്കള്‍ക്ക് ഉള്ളതെന്ന ചോദ്യത്തിന് ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി പുതിയ ഇന്ത്യയുടെ നായകനാകുന്നുവെന്ന വിചിത്ര മറുപടിയാണ് സുധാകരന്‍ നല്‍കുന്നത്.
മല്ലികാര്‍ജുനക ഖാര്‍ഗെ പാര്‍ട്ടിയുടെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് തുടങ്ങി ഉന്നത സ്ഥാനത്തേക്ക് എത്തിയവ നേതാവാണെന്നും പാര്‍ട്ടിയേയും, പാര്‍ട്ടി പ്രവര്‍ത്തകരേയും മനസിലാക്കാന്‍ തരൂരിന്‍റെ അക്കാഡമിക് മികവ് കൊണ്ട് കഴിയില്ലെന്നും സുധാകരന്‍ പറയുന്നു. ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവര്‍ ആരുടേയും പക്ഷം പിടിക്കാന്‍ പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളിയാണ് സുധാകരന്‍റെ തരൂരിനെതിരായ പരസ്യ പ്രതികരണം. ഒരു പടി കൂടി കടന്ന് തന്‍റെ വോട്ട് ഖാര്‍ഗെക്കാണ് എന്നും കെ സുധാകരന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ േലഖനത്തില്‍ പറയുന്നു . നെഹറു കുടുംബത്തിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിക്കുമ്പോഴും ഖാര്‍ഗെ തന്നെയാണ് പ്രസിഡന്‍റാകേണ്ട ആളെന്നും നെഹ്റും കുടുംബം ആഗ്രഹിക്കുന്നത് ഖാര്‍ഗെയുടെ വരവിന് വേണ്ടിയാണ് എന്ന സന്ദേശം തന്നെയാണ് കതെ സുധാകരന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here